Skip to main content

എൻ്റെ കേരളം- ലഹരിക്കെതിരെ പ്രചരണവുമായി  സമൂഹ ചിത്രരചന

ലഹരിക്കെതിരെ പ്രചരണവുമായി തേക്കിൻകാട് മൈതാനത്ത് സമൂഹ ചിത്രരചന. എൻറെ കേരളം പ്രദർശന വിപണമേളയോടനുബന്ധിച്ച് നടത്തിയ സമൂഹ ചിത്രരചന   റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ പടം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

തൃശൂർ സ്കൂൾ ഓഫ് ഫൈൻ ആർട്ട്സിലെ വിദ്യാർത്ഥികളാണ് ചിത്രരചനയിൽ അണിനിരന്നത്.  ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ,  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.

date