Post Category
സൗജന്യ നൈപുണി വികസന കേന്ദ്രം : അപേക്ഷ തീയതി നീട്ടി
ചാത്തന്നൂര് സര്ക്കാര് ഹയര് സെക്കന്ററി സ്കൂളില് ആരംഭിച്ച സൗജന്യ നൈപുണി വികസന കേന്ദ്രത്തില് അസിസ്റ്റന്റ്റ് റോബോട്ടിക്് ടെക്നിഷ്യന്, ജി.എസ്.ടി അസിസ്റ്റന്റ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 24 വരെ നീട്ടി. യോഗ്യത: പത്താം ക്ലാസ്. കോഴ്സ് കാലാവധി ഒരു വര്ഷം. കോഴ്സ് പൂര്ത്തിയാകുന്നവര്ക്ക് കേന്ദ്ര സര്ക്കാരിന്റെ സ്കില് സര്ട്ടിഫിക്കറ്റ് ലഭിക്കും. ശനി ഞായര് മറ്റു അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകള്. മറ്റു റെഗുലര് കോഴ്സ് പഠിക്കുന്നവര്ക്കും പഠനം മുടങ്ങിയവര്ക്കും തൊഴില് ചെയ്യുന്നവര്ക്കും അപേക്ഷിക്കാം. ഉയര്ന്ന പ്രായപരിധി 23 വയസ്സ്. അപേക്ഷാഫോം സ്കൂളില് നിന്നും www.ssakerala.in ല് നിന്നും ചെയ്തും അപേക്ഷിക്കാം. ഫോണ്: 9497441357.
date
- Log in to post comments