Post Category
ഏഴാം ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഉണ്ടാവില്ല
ഏഴാം ലൈബ്രറി കൗണ്‍സിലിലേക്ക് കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അഡ്വ. എന്‍ ഷണ്മുഖദാസ്, അഡ്വ. കെ.പി. സജിനാഥ്, പി.ഡി.ജോസ്, പി. അര്ജ്ജുനന്, വി.എന്‍.പ്രേംഷാജ്, വി. ജയകുമാര്‍, മേരിമിനി, പി. ഉഷാകുമാരി, പി. ഉണ്ണികൃഷ്ണപിള്ള എന്നിവരേയും കൊല്ലം താലൂക്കില്‍ നിന്നുള്ള ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി കെ.ബി. മുരളീകൃഷ്ണന്, സി.സന്തോഷ്, എസ്.നാസര്‍, റ്റി.കെ. വിനോദന്‍, ആര്.അനിത, ജി.എസ്.ശ്രീരശ്മി, അഡ്വ. സി.ജി.ഗോപുകൃഷ്ണന്, എന്നിവരേയും എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുള്ളതാണ്. ആയതിനാല്‍ മെയ് 22 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ലെന്ന് റിട്ടേണിംഗ് ഓഫീസറായ കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2790230.
date
- Log in to post comments