Post Category
അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുമാരെ നിയമിക്കും. യോഗ്യത: അംഗീക്യത സര്‍വ്വകലാശാലയില്‍ നിന്നുള്ള സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റില്‍ ബിടെക്. മുന്‍പ് ബോര്‍ഡില്‍ അപ്രന്റീസായി ട്രെയിനിംഗ് എടുത്തവരാകരുത്. പ്രായപരിധി : 2025 ജൂണ്‍ ഒന്നിന് 28 വയസ് കവിയരുത്. കരാര്‍ കാലാവധി ഒരു വര്‍ഷം. പ്രതിമാസം 10,000 രൂപ സ്റ്റൈപന്റ് നല്‍കും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ചാമക്കട ജില്ലാ ഓഫീസില്‍ മെയ് 27ന് രാവിലെ 11 ന് എത്തണം. വിവരങ്ങള്‍ക്ക്: www.keralapcb.in.ഫോണ്‍ - 0474-2762117.
date
- Log in to post comments