Skip to main content

കൗതുകമുണർത്തി പൊക്കാളി നെൽ പാടം

ലൈവ് പൊക്കാളിപ്പാടവും പൂർണ്ണമായും നെല്ലിൽ തയ്യാറാക്കിയ പരുന്തിൻ്റെ മാതൃകയുമാണ് കൃഷി വകുപ്പിൻ്റെ സ്റ്റാളിലെ പ്രധാന ആകർഷണം. തീര ദേശങ്ങളെ പ്രധാന കൃഷികളിലൊന്നായ പൊക്കാളി നെൽകൃഷിയെ കുറിച്ച് പലർക്കും കേട്ടുകേൾവി മാത്രമാണുള്ളത്. ലവണാംശത്തെ അതിജീവിച്ച് വളരാൻ കഴിയുന്ന പൊക്കാളി നെൽകൃഷിയെ കുറിച്ച് വിശദമായി മനസിലാക്കാൻ കഴിയുന്നതാണ് ലൈവ് പൊക്കാളിപ്പാടത്തിൻ്റെ പ്രത്യേകത. 

 

കൃഷി വകുപ്പിൻ്റെ ഒരു നെല്ലും ഒരു മീനും എന്ന പദ്ധതി വഴി പൊക്കാളി കർഷകർക്ക് വേണ്ട സഹായം അനുവദിക്കുന്നുണ്ട്. ഇതിൻ്റെ ലൈവ് ഡെമോൺസ്ട്രേഷൻ ആയി അവതരിപ്പിച്ചിട്ടുള്ള മോഡലിൽ യഥാർത്ഥ നെല്ലും മത്സ്യങ്ങളും ആണ് ഉപയോഗിച്ചിട്ടുള്ളത്. പൊക്കാളി പാടത്ത് നിന്നുള്ള ചെളി മണ്ണ് തന്നെയായിരുന്നു ഇതിനായി ഉപയോഗിച്ചത്. തിരുമാറാടി കൃഷി ഭവനിലെ പെസ്റ്റ് സ്കൗട്ട് ജീവനക്കാരനായി കെ. ദിനേശ് സഹദേവൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇവ നിർമ്മിച്ചത്. 15 ദിവസത്തോളമെടുത്തായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. 

 

പൂർണ്ണമായും നെല്ലും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ച പരുന്തിൻ്റെ ലൈവ് മോഡലാണ് മറ്റൊരു പ്രത്യേകത. മീനിനെയും റാഞ്ചി പറക്കുന്ന പരുന്തിൻ്റെ രൂപം മുവാറ്റുപുഴയിൽ നടന്ന കാർഷിക മേളയിൽ വലിയ ശ്രദ്ധ നേടി. ദിനേശ് ആണ് ഇതും നിർമ്മിച്ചത്. സെൽഫി എടുക്കാനുള്ള സൗകര്യങ്ങളോടെയാണ് രണ്ട് മോഡലുകളും സജ്ജീകരിച്ചിട്ടുള്ളത്.

 

*ഫോട്ടോ അടിക്കുറിപ്പ്*

 

എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ കൃഷി വകുപ്പിൻ്റെ സ്റ്റാളുകൾ

date