Post Category
കുടുംബശ്രീ സംസ്ഥാന കലാമേളയിൽ രണ്ടാം തവണ: ഇക്കുറി നേടിയത് ഒന്നാം സ്ഥാനം
വയനാട് സി.ഡി.എസ്. അംഗമായ ഗീത പനിയെ വകവെക്കാതെയാണ് സീനിയർ വിഭാഗം കുച്ചിപ്പുടി മത്സരത്തിന്റെ വേദിയിലെത്തിയത്. നൃത്തം പൂർത്തിയാക്കി വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ഒപ്പം പോന്നത് ഒന്നാം സ്ഥാനവും. കുടുംബശ്രീ കലോത്സവത്തിൽ രണ്ടാം തവണയാണ് സംഗീത സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തുന്നത്. ചെറുപ്പത്തിൽ ഒപ്പമുണ്ടായിരുന്ന നൃത്തം, 25 വർഷത്തോളം മാറ്റിവച്ചതിനുശേഷമാണ് വീണ്ടും കുടുംബശ്രീ കലാമേളയിലൂടെ അരങ്ങത്തേക്ക് ഗീത എത്തുന്നത്. കഴിഞ്ഞ തവണ സമ്മാനം ഇല്ലാതെ മടങ്ങിയ വേദിയിൽ നിന്ന് ഇക്കുറി ഗീത തിരിച്ചു പോകുന്നത് ഒന്നാം സമ്മാനത്തോടെയാണ്. കുച്ചിപ്പുടിക്കുപുറമെ ഭരതനാട്യത്തിലും പങ്കെടുത്തിരുന്നു.
date
- Log in to post comments