Post Category
ഐ.ടി.ഐ പ്രവേശനം
കുളത്തുപ്പുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി സ്‌കീം പ്രകാരം പ്രവേശനത്തിനായി ജൂണ്‍ 20 വരെ അപേക്ഷിക്കാം. നോണ്‍ മെട്രിക് ഏകവത്സര ട്രേഡായ പ്ലംബര്‍ രണ്ട് യൂണിറ്റുകളിലേക്കും, ദ്വിവത്സര മെട്രിക് ട്രേഡായ ഫിറ്റര്‍ ഒരു യൂണിറ്റിലേക്കും ആണ് പ്രവേശനം. ആര്‍.പി.എല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. https://det.kerala.gov.in, https://itiadmissions.kerala.gov.in വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ചതിനുശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സമീപത്തുള്ള ഐ.ടി.ഐയില്‍ ഹാജരായി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0475 2912900.
date
- Log in to post comments