Skip to main content
മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലെ ആധുനിക ഓട്ടോമാറ്റിക് യന്ത്രം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകമാർ ഉദ്ഘാടനം ചെയ്യുന്നു

മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓട്ടോമാറ്റിക് ടെസ്റ്റിങ് സിസ്റ്റം സ്ഥാപിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബില്‍ ആധുനിക ഓട്ടോമാറ്റിക് ടെസ്റ്റിങ് സിസ്റ്റം സ്ഥാപിച്ചു. എച്ച്എംസി ഫണ്ടില്‍നിന്നുള്ള 3.5 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ മെഷിന്റെ സഹായത്തോടെ വിവിധ പരിശോധനകള്‍ സമയബന്ധിതമായും ചെലവ് കുറഞ്ഞ രീതിയിലും ചെയ്യാം. രാവിലെ എട്ട് മുതല്‍ ലാബ് പ്രവര്‍ത്തിക്കും. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 700 രൂപയുടെ പാക്കേജില്‍ ആവശ്യമായ എല്ലാ പരിശോധനകളും, 400 രൂപക്ക് അത്യാവശ്യ പരിശോധനകളും ലാബില്‍ ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ ടി കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി, എച്ച്എംസി അംഗങ്ങളായ കെ എം കുഞ്ഞിക്കണാരന്‍, ചേന്നോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, ഡോ. അനസ് മുഹമ്മദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. രജ്ഞിമ മോഹന്‍, ജെഎച്ച്‌ഐ സത്യന്‍ എന്നിവര്‍ സംസാരിച്ചു.
 

date