Post Category
ബിരുദം പ്രവേശനം
മാവേലിക്കര ഐ.എച്ച്. ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന നാലു വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബി. എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.സി.എ, ബികോം ബി.ഐ.എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ എന്നീ ഏഴ് കോഴ്സുകളിലേക്കാണ് പ്രവേശനം.കേരള സർവകലാശാല സീറ്റിൽ 50 ശതമാനവും കോളേജ് സീറ്റിൽ 50 ശതമാനവും മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ ഏഴ്.
admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യണം.
വിശദവിവരത്തിന് ഫോൺ: 8547005046, 95627 71381,94470 32077
date
- Log in to post comments