Skip to main content

നഗരസഭാ തല പ്രവേശനോത്സവം വര്‍ണ്ണാഭമായി

 

 

വര്‍ണ്ണപ്പൊലിമയോടെ ഈ വര്‍ഷത്തെ നഗരസഭാ തല പ്രവേശനോത്സവം വടുതല ഗവ. യു.പി സ്കൂളില്‍ നടന്നു. കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാദ്യഘോഷവും കുട്ടികളുടെ പാട്ടും കഥപറച്ചിലുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്യുകയും സമ്മാനവിതരണവും നടത്തി.  

 

ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ സെക്കീന മില്‍സ, എ.എസ് സുജീഷ്, പ്രധാനാധ്യാപിക രേഖ, പി.ടി.എ പ്രസിഡന്റ് കെ.എ നിഹാസ്, എം.പി.ടി.എ പ്രസിഡന്റ് ആശിഫ ഷനോഫ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ ചന്ദ്രൻ, ബാദുഷ, ഫൈസല്‍, മുൻ കൗൺസിലർ മൊയ്തീൻ ഉണ്ണി, മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date