Skip to main content

എൻപിഎസ് അദാലത്ത് നടത്തും

തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻപിഎസ് അദാലത്ത് ജൂൺ 18 ന്  രാവിലെ 11 ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തും. പോസ്റ്റൽ ഡിപ്പാർട്‌മെന്റുമായി ബന്ധപ്പെട്ടതും പോസ്റ്റൽ ഡിപ്പാർട്‌മെന്റിൽ നിന്ന് വിരമിച്ചതും തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്നതുമായ എൻപിഎസ് പെൻഷൻഎൻപിഎസ് ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ചു പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ജൂൺ 12 നകം കിട്ടത്തക്കവണ്ണം ഷീബ ജെസൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷൻതിരുവനന്തപുരം -695023 വിലാസത്തിൽ അയക്കണം. കവറിനു മുകളിൽ “ എൻപിഎസ് അദാലത്ത് ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം. പെൻഷനറുടെ മൊബൈൽ ഫോൺ നമ്പർ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം. പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളുംആദ്യമായി സമർപ്പിക്കുന്ന സാധാരണ പോസ്റ്റൽ പരാതികളും അദാലത്തിൽ പരിഗണിക്കില്ല. അത്തരം പരാതികൾ വ്യവസ്ഥാപിതമായ മാർഗത്തിൽ തന്നെ പരിഗണിക്കും.

പി.എൻ.എക്സ് 2473/2025

date