സ്‌കില്‍ ട്രെയിനര്‍, സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റ് നിയമനം
സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് സ്‌കില്‍ ട്രെയിനര്‍മാരെയും സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരെയും താത്കാലികമായി നിയമിക്കുന്നു. ജൂണ്‍ ഒമ്പതിന് രാവിലെ 9.30 ന് തൃശ്ശൂര്‍ ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
വെബ് ഡെവലപ്പര്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നീഷ്യന്‍, സര്‍വീസ് ആന്‍ഡ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ ഫാം മിഷനറി, എ.ഐ മെഷീന്‍ ലേണിംഗ് ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്, ഇലക്ട്രീഷ്യന്‍-ഡൊമസ്റ്റിക് സൊല്യൂഷന്‍ എന്നീ സ്‌കില്‍ ട്രെയിനര്‍മാരുടെ തസ്തികയിലാണ് ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാഫോറവും വിശദാംശവും സമഗ്ര ശിക്ഷ കേരളയുടെ https://ssakerala.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2323841.
- Log in to post comments