Skip to main content

തീറ്റപ്പുല്‍കൃഷി പരിശീലന പരിപാടി

  ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍   ജൂണ്‍ 11, 12 തീയതികളില്‍  'തീറ്റപ്പുല്‍കൃഷി’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.   ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ /അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ക്ക് അര്‍ഹതയില്ല.  8089391209, 0476 2698550 നമ്പരുകളില്‍  ജൂണ്‍ ഒമ്പത് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.   ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനസമയത്ത് ഹാജരാക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.
 
 

date