ജില്ലാതല പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു
ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി മേലാറ്റൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക വൃക്ഷത്തൈകള്‍ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക ചൂഷണങ്ങളെ ചെറുക്കേണ്ടത് നാമേവരുടെയും കടമയാണെന്ന് ഡോ.രേണുക പറഞ്ഞു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി കെ ജസ്മി അധ്യക്ഷയായി. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ദിനാചരണ സന്ദേശം. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ ഷിബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഫിറോസ്ഖാന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ പി സാദിഖ് അലി, ജില്ലാ പബ്ലിക് ഹെല്‍ത്ത് നേഴ്സ് തങ്ക , ഐ ഇ സി കണ്‍സല്‍ട്ടന്റ് ഇ.ആര്‍. ദിവ്യ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ പി മുഹമ്മദ് ഇഖ്ബാല്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ്ബി, റാഫേല്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments