Post Category
‘പോരാടാം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ’ ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം
പരിസ്ഥിതിക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ പുതുതലമുറ ചെറുക്കണമെന്നും നശിപ്പിക്കപ്പെടുന്ന മരങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് മാതൃകയാകണമെന്നും ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലക്‌ട്രേറ്റ് വളപ്പില്‍ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിച്ചാണ് വൃക്ഷവത്കരണത്തിന് പ്രോത്സാഹാനം നല്‍കിയത്.
‘പോരാടാം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ’ എന്ന സന്ദേശത്തോടെ നടത്തിയപരിസ്ഥിതി ദിനാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. രാജേഷ് കുമാര്‍ അധ്യക്ഷനായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, ഉദ്യോഗസ്ഥരായ ബീന ബോണിഫെസ്, ആശാ ശങ്കര്‍, പ്രിയകുമാര്‍, ഫിറോസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments