Skip to main content

ലോക പരിസ്ഥിതി ദിനം - പെരുന്തോട് കരയിൽ ഫലവൃക്ഷ തൈകൾ നട്ടു

 എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷത്തൈകൾ നട്ടു. ഇ ടി ടൈസൺ എം.എൽ.എ ആദ്യ തൈ നട്ട് പരിപാടി ഉദ്ലാടനം ചെയ്തു. വൃക്ഷത്തൈകൾ നട്ടാൽ മാത്രം പോരാ, കാലാവസ്ഥയ്ക്കനുസരിച്ച് അവ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് എം.എൽ.എ. പറഞ്ഞു.

കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന തളിർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ  പെരുന്തോടിന്റെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പച്ചത്തുരുത്ത് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

തളിർ ഗ്രൂപ്പ് പ്രതിനിധിയായ ദുഷന്തള ജയനെ വൃക്ഷങ്ങളുടെ സംരക്ഷണ ചുമതല ഏൽപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരുച്ചാലിൽ, വാർഡ് വികസന സമിതി ചെയർമാൻ സുമ വത്സൻ, തളിർ ഗ്രൂപ്പ്‌ പ്രതിനിധികൾ, പഞ്ചായത്ത് അധികൃതർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

date