അപേക്ഷ ക്ഷണിച്ചു
മണലൂർ ഗവ. ഐ ടി ഐ 2025 വർഷത്തെ എൻ.സി.വി.ടി അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) (എൻ.എസ്.ക്യൂ.എഫ്), മെക്കാനിക് (മോട്ടോർ വെഹിക്കിൾ) (എൻ.എസ്.ക്യൂ.എഫ്) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മെയ് 31 മുതൽ ജൂൺ 20 ന് അഞ്ച് വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷകളുടെ വെരിഫിക്കേഷന് അപേക്ഷകനോ രക്ഷിതാവോ നിർബന്ധമായും ഏതെങ്കിലും സർക്കാർ ഐ.ടി.ഐ കളെ സമീപിക്കേണ്ടതാണ്. അസ്സൽ പ്രമാണ പരിശോധന പൂർത്തിയാക്കിയ അപേക്ഷകൾ മാത്രമേ ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.
ജൂൺ 5 ന് രാവിലെ പത്ത് മുതൽ ജൂൺ 24 ന് വൈകിട്ട് അഞ്ച് വരെയാണ് വെരിഫിക്കേഷൻ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2620066
- Log in to post comments