Post Category
ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനന്ദപുരം സാമൂഹികരോഗ്യ കേന്ദ്രത്തിലെ എല്ലാ ജീവനക്കാർക്കും, ആശാപ്രവർത്തകർക്കും, ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു.
ആനന്ദപുരം സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ കെ. കെ അധ്യക്ഷ വഹിച്ചു.പഞ്ചായത്തംഗങ്ങളായ സുനിൽകുമാർ, നിജി വിത്സൻ, നിത അർജുനൻ, ഹെൽത്ത് സൂപ്പർവൈസർ രമേശ്, ഹെൽത്ത് ഇൻസ്‌പെക്ടർ അജീഷ്, ലേഡി ഹെൽത്ത് സൂപ്പർവൈസർ കൊച്ചുറാണി എന്നിവർ പങ്കെടുത്തു.
date
- Log in to post comments