Skip to main content

പരാതി പരിഹാര അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജൂണ്‍ 10, 11 തീയതികളിലായി ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ അദാലത്ത് സംഘടിപ്പിക്കും.

കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ ടി.കെ.വാസു, സേതുനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതികളില്‍, പരാതിക്കാരെയും പരാതി എതിര്‍ കക്ഷികളേയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍ കേള്‍ക്കും. അദാലത്തില്‍ പുതിയ പരാതികളും സമര്‍പ്പിക്കാം.

date