Skip to main content

പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട അരുന്ധതിയാര്‍, ചക്കിലിയന്‍, വേടന്‍, നായാടി, കള്ളാടി വിഭാഗക്കാര്‍ക്കായി പ്രത്യേകം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങല്‍, ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴില്‍, കൃഷി ഭൂമി, പഠന മുറി, ടോയ്‍ലറ്റ് നിര്‍മാണം, സ്വയം തൊഴില്‍ പരിശീലനം എന്നിങ്ങനെയുള്ള പദ്ധതികളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപ അനുവദിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന നിര്‍മാണം/ ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭിച്ചവര്‍ ആവരുത്. സ്വയം തൊഴിൽ പദ്ധതി പദ്ധതിക്ക് പ്രൊജക്റ്റ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. പ്രായപരിധി 18-60 വരെ.
ഈ പദ്ധതികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ജൂണ്‍ 30 നകം അപേക്ഷിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

date