Skip to main content
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പുതിയാപ്പ ഹാർബർ മാനെജ്മെൻ്റ് സൊസൈറ്റി യോഗം

പുതിയാപ്പ ഫിഷിംഗ് ഹാർബറിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും

പുതിയാപ്പ ഫിഷിംഗ് ഹാർബറിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനം. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശപ്രകാരം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പുതിയാപ്പ ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം.

അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി ജൂലൈ ആദ്യവാരം മുതൽ പാർക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. ഹാർബറിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന യാനങ്ങൾ പൊളിച്ചുനീക്കും. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുമ്പ് ‍ കുട്ടായ ശുചീകരണ പ്രവര്‍ത്തനം നടത്തും. ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയുന്നതിന് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് യോഗത്തില്‍ അറിയിച്ചു. ഹാര്‍ബറിലെ ഡ്രെഡ്ജിംഗ് കൃത്യമായി നടത്തും. 

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ മോഹൻദാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഇഇ ജയദീപ്, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യഫെഡ് ജില്ലാ മാനേജർ, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date