എന്റെ കേരളം പ്രദര്‍ശന വിപണനമേള : മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികളാണ് പരിഗണിച്ചത്.
അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരത്തിന് മാധ്യമം പത്രത്തിലെ കറസ്പൊണ്ടന്റ് ബീന അനിത അര്‍ഹയായി. മാധ്യമം പത്രത്തിലെ ഫൊട്ടോഗ്രഫര്‍ അനസ് മുഹമ്മദാണ് മികച്ച ഫൊട്ടോഗ്രഫര്‍.
ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടി.വി. ചീഫ് റിപോര്‍ട്ടര്‍ രാജ്കുമാറിനാണ് പുരസ്കാരം. കൈരളി ടി.വി.യിലെ അയ്യപ്പദേവ് മികച്ച ക്യാമറാപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍മാധ്യമപ്രവര്‍ത്തകനും മാര്‍ ഇവാനിയോസ് കോളേജിലെ ജേണലിസം വകുപ്പ് മുന്‍ മേധാവിയുമായ ഡോ. എസ്. ആര്. സഞ്ജീവ്, മുന്‍മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം അധ്യാപകനുമായ ഡോ. ടി.കെ. സന്തോഷ് കുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
ലഭിച്ച എന്‍ട്രികളുടെ എണ്ണം താരതമ്യേന കുറവായിരുന്നെങ്കിലും വികസനോ•ുഖ മാധ്യമപ്രവര്‍ത്തനത്തിന് പുരസ്കാരങ്ങള്‍ ഊര്‍ജം പകരുമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജൂണ്‍ 18ന് ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടറുടെ ചേമ്പറിലാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. 5,000 രൂപ, ശില്പം, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.
മ്പര്‍ 1552/2025)
- Log in to post comments