Skip to main content

മുണ്ടേരിയിൽ  മുദ്രാ കിരണം സിവിൽ സർവ്വീസ് പരിശീലന പരിപാടി ആരംഭിക്കുന്നു

മുണ്ടേരിയിൽ മുദ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മുദ്രകിരണം സിവിൽ സർവീസ് പരിശീലന പരിപാടി ആരംഭിക്കുന്നു. സംസ്ഥാന ഗവ. സിവിൽ സർവ്വീസ് അക്കാദമിയാണ് പരിശീലന പരിപാടി ഏറ്റെടുത്തിട്ടുള്ളത്. മുദ്ര വിദ്യാഭ്യാസ  സമിതി ചെയർമാൻ മുൻ എം പി കെ.കെ രാഗേഷിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതി പുരോഗതി വിലയിരുത്തി. ജൂലൈ ആദ്യവാരത്തിൽ   മുണ്ടേരി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ മുദ്ര വീഡിയോ കോൺഫ്രറൻസ് ഹാളിൽ പരിശീലനംആരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രത്നകുമാരി, മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ , ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു  എന്നിവർ  സംസാരിച്ചു.
കേരള സിവിൽ സർവീസ് അക്കാദമി കോ ഓർഡിനേറ്റർ ശിവകുമാർ കെ പദ്ധതി വിശദീകരിച്ചു.
 ഡെപ്യൂട്ടി കലക്ടർ അനീഷ് എം.കെ, സ്കൂൾ പ്രിൻസിപ്പൽ മാനോജ് കുമാർ, കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ  ഡോ.രാജേഷ് ബാബു. കെ.ആർ
പി.ടി.എ പ്രസിഡണ്ട് സി.പി.അശ്രഫ്, സി.ലത , ഉമേഷ്.കെ, കെ. രമേശൻ എന്നിവർ സംസാരിച്ചു
മുദ്രാ ജനററൽ കൺവീനർ പി.പി ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ കെ.വേണു നന്ദിയും പറഞ്ഞു. 

date