Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനത്തിലേക്ക് നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന  ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  ജൂണ്‍ 18 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആണ് അഭിമുഖം.  പ്ലസ് ടുവോ അതിനുമുകളിലോ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ 30 വയസ്സിനു മുകളില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ട്. ഫോണ്‍: 0477-2230624, 8304057735, 0479-2450272.

​(പിആർ/എഎൽപി/1711)

date