Skip to main content
..

പോഷ് ആക്ട് : വനിതാ കമ്മീഷന്റെ അവബോധ പരിപാടി

വനിതാ കമ്മീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി ടൗണ്‍ഹാളില്‍ പോഷ് ആക്ട് 2013 അവബോധ പരിപാടി സംഘടിപ്പിച്ചു. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ഓഗസ്റ്റ് 12 നകം ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ 50,000 രൂപ പിഴ ഈടാക്കുമെന്ന സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിച്ച വനിതാ കമ്മീഷന്‍ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്‍ ഓര്‍മിപ്പിച്ചു.
ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ പി. ബിജി അധ്യക്ഷയായി. മേയര്‍ ഹണി ബെഞ്ചമിന്‍ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. ലോക്കല്‍ കംപ്ലെയ്ന്‍സ് കമ്മിറ്റി അധ്യക്ഷ ഡോ.എസ്.ദേവി രാജ്, തിരുവനന്തപുരം ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ.വി. എല്‍.അനീഷ എന്നിവര്‍ ക്ലാസെടുത്തു. പോഷ് ആക്ടിന്റെ നിയമവശങ്ങള്‍, പരാതിനല്‍കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍, പിഴ എന്നിവയും വിശദീകരിച്ചു.
വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍.അര്‍ച്ചന, ലോക്കല്‍ കംപ്ലെയ്ന്‍സ് കമ്മിറ്റി അംഗങ്ങളായ അഡ്വ.മിനിമോള്‍, അഡ്വ.ശ്രീദേവി, സങ്കല്‍പ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എം.സൂസന്‍, വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍.ദിവ്യ എന്നിവര്‍ പങ്കെടുത്തു.
 
 

date