പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ജില്ലയിലെ വിവിധ സ്ഥാപങ്ങള്‍ സന്ദര്‍ശിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ രേണുരാജ് കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വികസന വികസന ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. ഞായറാഴ്ച കരിന്തളം ഇ എം.ആര്.എസ് സന്ദര്‍ശിക്കുകയും നിര്‍മ്മാണം പുരോഗമിക്കുന്ന ഇഎംആര്‍എസ് കെട്ടിടത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറുമായി കൊറഗ വിഭാഗര്ക്കായി ജില്ലാ കളക്ടര്‍ മുന്‍കൈ എടുത്തു റവന്യു, പട്ടിക വര്‍ഗ വികസനം, സര്‍വ്വേ വകുപ്പുകള്‍ ജില്ലയിലെ കൊറഗ കുടുംബങ്ങള്‍ക്ക് കൈവശം വെക്കുന്ന അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനും പട്ടയം നല്കുന്ന പദ്ധതിയുടെ പുരോഗതി ചര്‍ച്ച ചെയ്തു.
പരവനടുക്കം കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, കുണ്ടം കുഴിയില്‍ സാവിത്രി ഭായി ഫൂലെ മെമ്മോറിയല്‍ ആശ്രമം സ്കൂള്‍ എന്നിവ സന്ദര്‍ശിച്ചു. സ്കൂളുകളിലെ കുട്ടികളുമായും അധ്യാപകരുമായും ജീവനക്കാരുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ സുഗമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡയറക്ടര്‍ സ്കൂള്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്കി. സിവില്‍ സ്റ്റേഷനില്‍ കാസര്‍കോട് ട്രൈബെല്‍ ഡെവലപ്പ്മെന്റ് ഓഫീസ് സന്ദര്‍ശിച്ച് പട്ടിക വര്‍ഗ്ഗ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉന്നതികളില്‍ മഴക്കാലകെടുതികള്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. പരപ്പ അസിസ്റ്റന്റ് ട്രൈബെല്‍ ഡെവലമെന്റ് ഓഫീസര്‍ കെ.മധുസൂദനന്, കാസര്‍കോട് അസിസ്റ്റന്റ് ട്രൈബെല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ കെ. വി. രാഘവന് എന്നിവര്‍ അനുഗമിച്ചു.
- Log in to post comments