ബ്‌ളോക്ക്പഞ്ചായത്ത് വാര്‍ഡ് വിഭജനം; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിങ് 21 ന് ആരംഭിക്കും
കാസര്‍കോട് ജില്ലയിലെ പരാതിക്കാരെ ജൂണ്‍ 24ന് കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കേള്‍ക്കും
സംസ്ഥാനത്തെ 152 ബ്ളോക്ക്പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കുള്ള ഹീയറിംഗ് ജൂണ്‍ 21 ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹീയറിംഗ് നടക്കുക. ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. 131 ബ്‌ളോക്ക് പഞ്ചായത്തുകളിലായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്‌ളോക്ക് പഞ്ചായത്തുകളില്‍ നിന്നും പരാതികള്‍ ഒന്നും തന്നെ ലഭിച്ചില്ല. ചിറയിന്‍കീഴ്, അഞ്ചല്‍, ഇത്തിക്കര, ചടയമംഗലം, ചവറ, മുഖത്തല, മല്ലപ്പള്ളി, അമ്പലപ്പുഴ, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി, മാവേലിക്കര, മുതുകുളം, ഏറ്റുമാനൂര്‍, വാഴൂര്‍, അടിമാലി, വടവുകോട്, വൈപ്പിന്‍, ചേര്‍പ്പ്, നിലമ്പൂര്‍, പാനൂര്‍, നീലേശ്വരം എന്നിവടങ്ങളിലാണ് പരാതികളില്ലാത്തത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പരാതിക്കാരെ തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി റെസ്റ്റ് ഹൗസില്‍ ജൂണ്‍ 21 ന് രാവിലെ ഒന്‍പത് മണി മുതല്‍ നേരില്‍ കേള്‍ക്കും. എറണാകുളം, ആലപ്പുഴ, തൃശൂര്‍, ഇടുക്കി, പാലക്കാട്, കോട്ടയം ജില്ലകളിലുള്ളവരെ ജൂണ്‍ 23 രാവിലെ ഒന്‍പത് മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാരെ ജൂണ്‍ 24 ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും കമ്മീഷന്‍ നേരില്‍ കേള്‍ക്കും.
പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം 40, കൊല്ലം 37, പത്തനംതിട്ട 47, ആലപ്പുുഴ 23, കോട്ടയം 54, ഇടുക്കി 39, എറണാകുളം 52, തൃശൂര്‍ 82, പാലക്കാട് 47 , മലപ്പുുറം 74, കോഴിക്കോട് 119, വയനാട് 31, കണ്ണൂര്‍ 77, കാസര്‍കോട് 60- ആകെ 782.
- Log in to post comments