Skip to main content

യോഗ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ  എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഒരു വർഷത്തെ യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമായ അടിസ്ഥാന  വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 17 വയസ് പൂർത്തിയാക്കിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുത്താൽ മതിയാകും. താൽപര്യമുള്ളവർ ജൂൺ 30 നകം https://app.srcc.in/register എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈൻ സമൽപ്പിക്കണം. വിശദ വിവരങ്ങൾ  www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9495519686.

date