Skip to main content

സ്‌പോട്ട്  അഡ്മിഷന്‍  

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍  ഒഴിവുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക്  ജൂണ്‍ 23ന്  സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രജിസ്‌ട്രേഷന്‍ സമയം:  രാവിലെ 8:30 മുതല്‍ ഒമ്പത് വരെ.  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതിയതായി അപേക്ഷ നല്‍കിയവരും   അസല്‍ സര്‍ട്ടിഫിക്കറ്റുകളും   ഫീസ്, പി.ടി.എ ഫണ്ട്   സഹിതം രക്ഷാകര്‍ത്താവിനൊപ്പം ഹാജരാകണം.  ബ്രാഞ്ച് മാറ്റം വേണ്ടവര്‍ പ്രവേശന സ്ലിപ്പും, ഫീസ് അടച്ചതിന്റെ രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും  സമര്‍പ്പിക്കണം.   ഒഴിവു വിവരങ്ങള്‍ polyadmission.org/let ല്‍ ലഭിക്കും.  ഫീസ് പേയ്‌മെന്റ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന മാത്രം. പി.ടി.എ ഫണ്ട് പണമായി അടയ്ക്കണം. ഫോണ്‍ നമ്പര്‍: 04752910231.
 
 

date