Skip to main content

ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.  അവസാന തീയതി: ജൂൺ 30. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2570471, 9846033001എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക. 

date