Post Category
ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും ബാനറുകളും നാളെ (ജൂൺ 22 ന് ഞായറാഴ്ച) വൈകുന്നേരം 4 നകം നീക്കം ചെയ്യാൻ ജില്ലാ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. മുഴുവൻ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ കത്ത് നൽകി. ക്രമസാധാന പാലനത്തിൻ്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ട അടിസ്ഥാനത്തിലാണ് നിർദേശം.
date
- Log in to post comments