നെല്‍ക്കൃഷി നശിച്ചവര്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു
കൊല്ലങ്കോട് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വിളയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്ത് വിതരണം ചെയ്തു. കൊല്ലങ്കോട് കൃഷിഭവന്‍ പരിധിയിലെ 16 പാടശേഖര സമിതികള്‍ക്കാണ് നെല്‍വിത്ത് വിതരണം ചെയ്തത്. കാലം തെറ്റി പെയ്ത മഴയില്‍ 350 ഏക്കര്‍ സ്ഥലത്തെ പൊടിവിതയും ഞാറ്റടിയുമാണ് നശിച്ചത്. സര്‍ക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയില്‍ നിന്നാണ് 20,000 കിലോ നെല്‍വിത്ത് നല്‍കിയത്.
വിത്തിന്റെ വിതരണോദ്ഘാടനം കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ നിര്‍വ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ശിവന്‍, കൃഷി ഓഫീസര്‍ ബി. ജ്യോതി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ആര്‍. പ്രസാദ്, കൃഷി അസിസ്റ്റന്റ് കെ. വിനിത, ഫീല്‍ഡ് അസിസ്റ്റന്റ് കെ. ശ്രീജിത്ത് സംയുക്ത പാടശേഖരസമിതി പ്രതിനിധി കെ. സഹദേവന്‍, പാടശേഖര പ്രതിനിധികളായ
മാതക്കോട് ജയപ്രകാശ്,മണലിപ്പാടം ലിജു, ആറുവന്നുര്‍ പറമ്പ് സേതു, നെന്‍മേനി കൃഷ്ണ കുമാര്‍, വേലംപൊറ്റ ശിവദാസ്, മറ്റു കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments