അപേക്ഷ ക്ഷണിച്ചു
ദേശമംഗലം ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ( രണ്ട് വർഷ എൻ.സി.വി.റ്റി കോഴ്സുകൾ) ട്രേഡുകളിലേക്ക് 2025-26 വർഷത്തെ പ്രവേശനം ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
https://itiadmissions.kerala.gov.in എന്ന ജാലകം അഡ്‌മിഷൻ പോർട്ടൽ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈനായി സമർപ്പിക്കാം. ജൂൺ 30 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പ്രോസ്പെക്ടസും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in), അപേക്ഷ സമർപ്പിക്കേണ്ട ജാലകം അഡ്‌മിഷൻ പോർട്ടലിലും (https://itiadmissions kerala.gov.in) ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. ജാലകം അഡ്മിഷൻ പോർട്ടലിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
ഫോൺ-04884-279944, 9447528425, 8547596076, 9496970250
- Log in to post comments