അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ഗവണ്മെന്റ് മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അന്തരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ശരീരവും മനസ്സും ഉല്ലാസത്തോടെ നിലനിർത്തുന്നതിന് യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻപിൽ തെളിയിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
മേയർ എം കെ വർഗീസ് ഉദ്‌ഘാടനം നിർവഹിച്ചു. യോഗാ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചും പുതുതലമുറയുടെ ലഹരി ഉപയോഗത്തെക്കുറിച്ചും മേയർ സംസാരിച്ചു.
ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ആർ സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ജി & എ.സി കൺവീനർ എം. സുധ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എം. എ അനിത തുടങ്ങിയവർ വിശിഷ്ടാതിഥികളായി. പ്രധാനാധ്യപിക കെ. പി ബിന്ദു, ഹയർ സെക്കന്ററി അധ്യാപിക കെ. വി സരള തുടങ്ങിയവർ സംസാരിച്ചു.
യോഗാ ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ജില്ലയിലെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിങ് സെൽ ഒരുക്കിയ നൃത്ത നാടക സംഗീത ശില്പം 'അറിയാ ക്കയങ്ങൾ' അരങ്ങേറി.
- Log in to post comments