Skip to main content

അന്തരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും നടത്തി

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗാ പ്രദർശനത്തിൻ്റെ ഉദ്ഘാടനവും ഇ ടി ടൈസൺ എം എൽ എ  നിർവ്വഹിച്ചു. എസ് എൽ പുരം തേവര്‍പ്ലാസ ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ എസ്‌ എൻ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന യോഗാ പഠിതാവായ കെ വി അശോകനെ ചടങ്ങിൽ എം എൽ എ ആദരിച്ചു. ഹോമിയോ ഡിസ്പെൻസറി വെൽനസ് സെൻ്ററിലൂടെ 580 പേരാണ് യോഗ പരിശീലനം പൂർത്തിയാക്കിയത്.

മെഡിക്കൽ ഓഫീസർ ഡോ. ലെംസി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത പ്രദീപ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ  അയ്യൂബ്, യോഗാ ഇന്‍സ്ട്രക്ടര്‍ കെ എസ് മണി, ഗവ. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ.എസ്. സരിത, ഡോ. ശാലിന്യ, ടി എസ് നദീറ  തുടങ്ങിയവർ പങ്കെടുത്തു.

date