അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ്മാൻ ആരോഗ്യമന്ദിറിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ദിനാചരണ പരിപാടികൾ മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിൽന ധനേഷ് അധ്യക്ഷത വഹിച്ചു. കേരള സർക്കാർ - ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ "യോഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത് " എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിൽ യോഗ പരിശീലനം ലഭിച്ച 115 വിദ്യാർത്ഥികളുടെ സൂര്യനമസ്കാരവും
വിവിധ വാർഡുകളിൽ നിന്നുള്ള യോഗഡാൻസും നടന്നു. യോഗ ഇൻസ്ട്രക്ടർ ബജിത ഷിബു മെഗാ യോഗ പ്രദർശനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ലതിവേണുഗോപാൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ പി ആലി, ചെയർ പേഴ്സൺ മാരായ ശ്രീദേവി ഡേവിസ്, ഷീബ വേലായുധൻ, മിനി മോഹൻദാസ്, ജനപ്രതിനിധികളായ ടി.ജി.പ്രവീൺ, ക്ലമൻറ് ഫ്രാൻസിസ്, രാജശ്രീ ഗോപകുമാർ , റഹീസ നാസർ, സുനീതി അരുൺ കുമാർ, ശ്രീദേവിജയരാജൻ, വി.എം മനീഷ്, സബിത,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ എം രശ്മി,ആശവർക്കർമാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments