Skip to main content

ഗതാഗത നിയന്ത്രണം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഓട്ടുപാറ ജംഗ്ഷനില്‍ ടൈല്‍ ജോയിന്റ് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 24) മുതല്‍ മൂന്നു ദിവസത്തേക്ക് ഈ വഴിയുള്ള ഗതാഗതം ഭാഗമായി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍, ബസ്സുകള്‍ എന്നിവ ഓട്ടുപാറ ബൈപാസ് വഴി തിരിഞ്ഞു പോകണം. ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ ഭാഗത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്സ് ഒഴികെയുള്ള വലിയ വാഹനങ്ങള്‍ വടക്കാഞ്ചേരി കുമ്പളങ്ങാട് റോഡ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വടക്കാഞ്ചേരി കുമ്പളങ്ങാട് വഴി പോകണം. ചാവക്കാട് ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍, ചെറിയ വാഹനങ്ങള്‍ എന്നിവ ഓട്ടുപാറ ബൈപാസ് വഴിയും തിരിഞ്ഞു പോകണം.

date