Skip to main content

സാക്ഷരതാ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം 25 ന്

സാക്ഷരതാ മിഷന്‍ നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ തൃശ്ശൂര്‍ ജില്ലയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനവും വായനാ പക്ഷാചരണവും ജൂണ്‍ 25 ന് രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ കളക്‌ട്രേറ്റ് അനക്‌സ് ഹാളില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കൊച്ചുറാണി മാത്യു, കെ.എം സുബൈദ, സംസ്ഥാന ആര്‍.പി മാരായ എം.വി മഹിപാല്‍, പി.കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date