Skip to main content

പൊടിയക്കാല ഉന്നതി സന്ദർശിച്ച് ജില്ലാ കളക്ടർ

ജില്ലാ കളക്ടർ അനു കുമാരി വിതുര ഗ്രാമപഞ്ചായത്തിലെ പൊടിയക്കാല പട്ടികവർഗ ഉന്നതി സന്ദർശിച്ചു. ഊര് മൂപ്പനുമായും ഉന്നതി നിവാസികളുമായും ഉന്നതിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തു.

പട്ടികവർഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരെ കൂടാതെ വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നി വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം  ഉണ്ടായിരുന്നു.

date