Post Category
പ്രോജക്ടുകളിൽ നിയമനം
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കി വരുന്ന പ്രോജക്ടുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പ്രോജക്ട് സയന്റിസ്റ്റുമാരുടെ ഒരു പാനൽ തയ്യാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പ്രോജക്ട് സയന്റിസ്റ്റ് (സ്‌പേസ് ടെക്‌നോളജി) 30 ഒഴിവും പ്രോജക്ട് സയന്റിസ്റ്റ് (എർത്ത് സയൻസ്) 25 ഒഴിവും ഉണ്ട്. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ പരിചയ സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്,സർട്ടിഫിക്കറ്റ് നൽകിയ അധികാരിയുടെ പേര് ഉൾപ്പെടെ) അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ചെയ്യണം. അപേക്ഷകൾ ഓൺലൈനായി ജൂലൈ 3 ന് മുൻപ്www.ksrec.kerala.gov.inലൂടെ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ് 2864/2025
date
- Log in to post comments