ഓണക്കനി നിറപൊലിമയുമായി കുടുംബശ്രീയുടെ കൃഷിയൊരുക്കം
സ്വയംപര്യാപ്ത ജൈവ ജില്ലയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. ചെണ്ടുമല്ലിയും ഓണത്തിനുള്ള പച്ചക്കറികളുമാണ് അയ്യപ്പന്‍തോട് വയലിലെ നൂറ്റി ഇരുപത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്. കൃഷിഭവനില്‍ നിന്നും ലഭിച്ച അത്യുല്‍പാദന ശേഷിയുള്ള ഹൈബ്രിഡ് വിത്തുകളുടെ സഹായത്തോടെ പൂര്‍ണമായും ജൈവ വളമുപയോഗിച്ചാണ് കൃഷി. കുടുംബശ്രീ ആഴ്ച ചന്തകള്‍, ഓണ വിപണന മേളകള്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഈ മാസം പദ്ധതി നടപ്പിലാക്കും. മാങ്ങാട്ടിടം സി.ഡി.എസില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഷിവ്യ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്‍.വി ശ്രീജ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രാഹുല്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments