Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് കെമിസ്ട്രി (1), ബോട്ടണി (2) ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പി എച്ച് ഡി/ നെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പി എച്ച് ഡി/ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി ക്ക് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. കെമിസ്ട്രി വിഷയത്തില്‍ ജൂലൈ ഏഴിന് രാവിലെ 10.30 നും, ബോട്ടണി വിഷയത്തില്‍ ജൂലൈ 11 ന് രാവിലെ 10.30 നുമായിരിക്കും കൂടിക്കാഴ്ച. ഫോണ്‍: 8078042347.

date