Skip to main content

ചേലക്കര ഗവ. പോളിടെക്നിക്കിൽ ഒഴിവ്

ചേലക്കര സർക്കാർ പോളിടെക്നിക് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഒഴിവുള്ള ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഗണിതശാസ്ത്രം  ലക്ച്ചറർ തസ്തികകളിലേക്ക് താത്കാലിക ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ജൂൺ 30ന് രാവിലെ 9.30ന് എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ഹാജരാകണം. ഫോൺ- 04884254484.

date