Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിക്കെതിരെ പ്രതിരോധം തീർത്ത് ഹയർസെക്കന്ററി എൻ.എസ്.എസ്

ലഹരിക്കെതിരെ പോരാട്ടത്തിനായി നോട്ട്ബുക്ക് ചലഞ്ചിലൂടെയും നൃത്താവിഷ്കാരങ്ങളിലൂടെയും  ബഹുമുഖ പോർമുഖങ്ങൾ തുറക്കുകയാണ് ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്കീം.

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ  ഹയർസെക്കന്ററി എൻ.എസ്.എസ് തയ്യാറാക്കിയ ‘തുടി’ എന്ന സംഗീത-നൃത്താവിഷ്‌കാരത്തിലെ ഗാനത്തെ അടിസ്ഥാനമാക്കിയാണ് സ്വതന്ത്ര നൃത്താവിഷ്‌കാര ചലഞ്ച് ഒരുക്കിയിരിക്കുന്നത്.

ഒരു ഗാനത്തെ അടിസ്ഥാനമാക്കി 1500 ലധികം നൃത്താവിഷ്‌കാരങ്ങൾ തീർത്താണ് ഹയർസെക്കന്ററി എൻ.എസ്.എസ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന് വേറിട്ട മുഖം നൽകുന്നത്.  ജില്ലയിലെ വിദ്യാലയങ്ങൾ/ യൂണിറ്റുകൾ ഒരുക്കുന്ന നൃത്താവിഷ്കാരത്തിൽ നിന്ന് ഏറ്റവു മികച്ചത് തെരഞ്ഞെടുത്ത് പുരസ്കാരം നൽകും.

പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് -2025ൻ്റെ ഭാഗമായി കേരളത്തിലെ എല്ലാ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലും തുടിയുടെ പ്രദർശനം നടന്നിരുന്നു.

കൂടാതെ, 105 യൂണിറ്റുകളിൽ നിന്ന് 10,500 വൊളണ്ടിയർമാർ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ സമൂഹ്യനീതി വകുപ്പിൻ്റെ നശാമുക്ത് ഭാരത് അഭിയാൻ്റെ ഭാഗമായി ലഹരിവിമുക്ത സന്ദേശങ്ങളടങ്ങിയ മതിലൊരുക്കും. പൊതുയിടങ്ങളിലും, ചുമരുകളിലും, കാൻവാസുകളിലും , ചിത്രമൊരുക്കിയാണ് ലഹരിവിരുദ്ധ മതിൽ ഒരുക്കുന്നതെന്ന് ജില്ലാ കൺവീനർ എം.വി പ്രതീഷ് പറഞ്ഞു.

date