Skip to main content
ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളും ഇലക്ട്രോണിക് വീൽചെയറും   കെ വി സുമേഷ് എം എൽ എ വിതരണം ചെയ്യുന്നു

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറും ഇലക്ട്രോണിക് വീല്‍ചെയറും നല്‍കി

ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ 2023- 24 വര്‍ഷത്തെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളും ഇലക്ട്രോണിക് വീല്‍ചെയറും വിതരണം ചെയ്തു. കലക്ടറേറ്റില്‍ കെ.വി സുമേഷ് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓരോ മനുഷ്യനെയും ചേര്‍ത്തുപിടിച്ചുള്ള വികസനമാണ് നാടിന് ആവശ്യമെന്നും സമഗ്രമായ സാമൂഹ്യ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മാത്രമേ ആധുനിക സമൂഹം സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും എംഎല്‍എ പറഞ്ഞു. എടചൊവ്വ സ്വദേശി ടി.ടി സുകുമാരന്‍, കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് അഷ്‌കര്‍ എന്നിവര്‍ക്ക് സൈഡ് വീല്‍ഘടിപ്പിച്ച സ്‌കൂട്ടറുകളും കരിവെള്ളൂര്‍ പെരളം സ്വദേശി ടിവി സജീവന്  ഇലക്ട്രോണിക് വീല്‍ചെയറുമാണ് വിതരണം ചെയ്തത്. 2,10,000 രൂപയാണ് ഇതിനായി വകയിരുത്തിയത്. സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ഒന്നിന്  1,05,000 രൂപയാണ് വില. ഇലക്ട്രോണിക് വീല്‍ ചെയറിന് 12,5000 രൂപയും. പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പി.കെ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date