അറിയിപ്പുകള്‍
പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം
ജൂലൈ ബാച്ചിലേയ്ക്ക് അപേക്ഷ നല്‍കാം
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) അപേക്ഷ നല്‍കാം. എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂലൈ 10 നകം ബന്ധപ്പെടേണ്ടതാണ്. സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവർക്കും സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് പ്രവേശനം. പ്രവാസികള്‍ക്കായി എല്ലാ മാസവും മൂന്നാമത്തെ ആഴ്ച ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിന് അവസരമുണ്ട്.
സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി. സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
www.norkaroots.org , www.nifl.norkaroots.org www.lokakeralamonline.kerala.gov.in
യുവസാഹിത്യ ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ 18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ രചനകള്‍ (കഥ, കവിത - മലയാളത്തില്‍) ജൂലൈ 10നകം sahithyacamp1@gmail.com എന്ന ഇ-മെയിലിലോ തപാല്‍ മുഖേനയോ അയക്കണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ടൈപ്പ് ചെയ്ത് വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡേറ്റ, വാട്ട്സ് ആപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.
വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം -695043.
സിവില്‍ സര്‍വീസ് പരിശീലനം: സീറ്റൊഴിവ്
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉപകേന്ദ്രമായ പൊന്നാനിയിലെ ഐസിഎസ്ആറില്‍ പ്രിലിംസ് കം മെയിന്‍സ് റഗുലര്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുണ്ട്. ഫോണ്‍: 04942665489, 8848346005, 9846715386.
അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: പ്രസ്തുത വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനത്തിന് ഇലക്ടോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ളവരെയും പരിഗണിക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 0496 2536125, 9745394730, 9747605515.
എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്കുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ ഫീസ്: 250 രൂപ. പ്രായപരിധി: 40 വയസ്സ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2370179, 0496-2523039.
മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ശില്‍പശാല
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്‍പശാല ജൂണ്‍ 26, 27 തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കോഴിക്കോട് താലൂക്കിലെ ശ്രീ വേണ്ടൂര്‍ മഹാദേവ ക്ഷേത്രം, പഴഞ്ചണ്ണൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, കൊയിലാണ്ടി താലൂക്കിലെ ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രം, ശ്രീ മൊടക്കല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ശ്രീ മൊടക്കല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലേക്കുളള അപേക്ഷ ജൂലൈ 11 വൈകീട്ട് അഞ്ചിനകവും മറ്റു അപേക്ഷകള്‍ ജൂലൈ 10ന് വൈകീട്ട് അഞ്ചിനകവും കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.
കൊയിലാണ്ടി താലൂക്കിലെ ശ്രീ മരളൂര്‍ ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.
ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജിയില്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാംവര്‍ഷ ലാറ്ററല്‍ എന്‍ട്രി അപേക്ഷ ക്ഷണിച്ചു. സയന്‍സ് ഗ്രൂപ്പില്‍ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളെടുത്ത് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി: ജൂലൈ അഞ്ച്. അപേക്ഷ ഫോം ംംം.ശശവസേമിിൗൃ.മര.ശി ലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ടും ലഭിക്കും. ഫോണ്‍: 0497-2835390.
ടെണ്ടര്‍ ക്ഷണിച്ചു
ബേപ്പൂര്‍ പോര്‍ട്ടിലെ രണ്ട് എയ്‌സ് പിക്ക്, കാര്‍ട്ട് ക്രെയിനുകളുടെ ഉപയോഗത്തിനായി ടയര്‍, ട്യൂബ്, ഫ്‌ളാപ്പ് എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ കോഴിക്കോട് പോര്‍ട്ട് ഓഫീസില്‍ ജൂലൈ മൂന്നിന് വൈകീട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിടെക്. താല്‍പര്യമുള്ളവര്‍ ഐടിഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526415698, 8086415698.
- Log in to post comments