ശുചിത്വ മിഷന്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു
'എന്റെ കരുതല്‍ എന്റെ പരിസ്ഥിതിക്കായി' ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. പ്രായവ്യത്യാസം ഇല്ലാതെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. റീലുകള്‍ ക്യാമറയിലോ ഫോണിലോ ചിത്രീകരിക്കാം.
പരമാവധി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകളാണ് മത്സരത്തിന് തയ്യാറാക്കേണ്ടത്. ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കമുള്ള മലയാളത്തില്‍ തയ്യാറാക്കിയ റീലുകള്‍ 9:16 പോര്‍ട്രേറ്റ് അനുപാതത്തില്‍ എം.പി.ഫോര്‍/എ.വി.ഐ ഫോര്‍മാറ്റിലാണ് നിര്‍മിക്കേണ്ടത്.
റീലുകള്‍ ജൂണ്‍ 30 ന് മുന്‍പായി dsmmplmmis@gmail.com എന്ന മെയില്‍ ഐഡിയിലും www.wed.suchitwamission.org എന്ന വെബ്‌സൈറ്റിലും നല്‍കണം. ഇതോടൊപ്പം ജില്ലാ ശുചിത്വ മിഷന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാ പേജുകള്‍ ഫോളോ ചെയ്ത് വീഡിയോ ജില്ലാ ശുചിത്വ മിഷന്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാ പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുള്ള ഫ്രെയിമില്‍ അപ്ലോഡ് ചെയ്യണം.
പങ്കെടുക്കുന്ന വ്യക്തി/ഗ്രൂപ്പ് എന്നിവരുടെ പൂര്‍ണ്ണമായ പേര്,വിലാസം,ഫോണ്‍ നമ്പര്‍ വിദ്യാര്‍ത്ഥി ആണെങ്കില്‍ സ്‌കൂള്‍/കോളേജ് വിവരങ്ങള്‍,പഠിക്കുന്ന ക്ലാസ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരു മത്സരാര്‍ത്ഥിയില്‍ നിന്ന് ഒരു വീഡിയോ മാത്രമാണ് സ്വീകരിക്കുക. റീലില്‍ കുറ്റകരമോ അപകീര്‍ത്തിപരമോ വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാവരുത്. ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കമുള്ളതായിരിക്കണം. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 10 റീലുകള്‍ക്ക് 10000 രൂപ വീതം സമ്മാനം നല്‍കും.
റീലുകളില്‍ ഉള്‍പ്പെടുത്തേണ്ട ഫ്രെയിം https://www.facebook.com/groups/551799292860224/?ref=share&mibextid=N SMWBT പേജില്‍ ലഭിക്കും. ഫ്രെയിം ഉള്‍പ്പെടുത്താത്ത റീലുകള്‍ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 273 8001
- Log in to post comments