Skip to main content

ചെണ്ടയില്‍ ഉന്നതപഠനം

കേരള ഫോക്ലോര്‍ അക്കാദമി കണ്ണപുരം സബ്സെന്ററില്‍ ചെണ്ടവാദ്യത്തില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉന്നതപഠനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 25 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. പ്രാഥമിക പഠനം നടത്തിയതിന്റെ സാക്ഷ്യപത്രം, ബയോഡാറ്റ, വയസ്സ് തെളിക്കുന്ന രേഖകള്‍ എന്നിവ സഹിതം സെക്രട്ടറി, കേരള ഫോക് ലോര്‍ അക്കാദമി, ചിറക്കല്‍, കണ്ണൂര്‍-11 എന്ന വിലാസത്തില്‍ ജൂലൈ ഏഴിനകം ലഭിക്കണം. ഇ മെയില്‍: keralafolkloreacademy@gmail.com, ഫോണ്‍: 0497 2778090

date