Post Category
ചോറ്റാനിക്കരയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
ചോറ്റാനിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ ഹോമിയോ - ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. എരുവേലി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ് ഡോക്ടർമാരായ ഡോ. വി എസ് സജിത, ഡോ.ജിസ്മോൾ മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. മീനാക്ഷിയുടെ നേതൃത്വത്തിൽ യോഗ നടനം, സൂര്യനമസ്കാരം തുടങ്ങിയ വിവിധ യോഗ ആവിഷ്കാരം അവതരിപ്പിച്ചു.
date
- Log in to post comments