വൈദ്യുത സുരക്ഷാ വാരാചരണത്തിന് ജില്ലയിൽ തുടക്കം
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം നിർവഹിച്ചു
വൈദ്യുതി അപകടങ്ങളുടെ നിരക്ക് കുറയ്ക്കുക, പൊതുജനങ്ങളിലും വൈദ്യുത മേഖലയിൽ പ്രവർത്തിക്കുന്നവരിലും സുരക്ഷാ അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വൈദ്യുത സുരക്ഷ വാരാചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാതല ഉദ്ഘാടനം കളക്ടർ എൻ എസ് കെ നിർവഹിച്ചു.
വൈദ്യുതി അപകടങ്ങളെക്കുറിച്ചും സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കണെമെന്ന് കളക്ടർ പറഞ്ഞു. വൈദ്യുതി ജീവിതത്തിന്റെ ആവശ്യഘടകങ്ങളിൽ ഒന്നാണ്. കഴിഞ്ഞ മഴയിലും കാറ്റിലുമെല്ലാം മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കെഎസ്ഇബി ജീവനക്കാർ കാഴ്ചവച്ചത്. വീട്, ഓഫീസ്, പൊതു ഇടങ്ങളിൽ എല്ലാം വൈദ്യുതി എങ്ങനെ സുരക്ഷയോടെ ഉപയോഗിക്കാം എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. എങ്ങനെ സുരക്ഷിതമായ രീതിയിൽ വൈദ്യുതി സംവിധാനം ഉപയോഗിക്കാം എന്നതിൻ്റ ഓർമ്മപ്പെടുത്തലാണ് ഈ വാരാചരണമെന്നും കളക്ടർ പറഞ്ഞു.
സ്മാർട്ട് എനർജി സേവ് നേഷൻ എന്നതാണ് ഈ വർഷത്തെ വൈദ്യുതി വാരാചരണത്തിന്റെ മുദ്രാവാക്യം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ ജൂലൈ രണ്ട് വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ സി ദീപ അധ്യക്ഷത വഹിച്ചു. സോളാർ വൈദ്യുത പ്രതിഷ്ഠാപനങ്ങൾ & വൈദ്യുത സുരക്ഷ എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ ഡി എസ് ധനുഷ്, അതുൽ തോമസ് തരകൻ എന്നിവർ സെമിനാർ നയിച്ചു.
ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ എം എം മിനി, കെ മഞ്ജു, കെ എസ് ഇ ബി പെരുമ്പാവൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ എസ് സഹിത, കെൽട്രോൺ സോണൽ പ്രസിഡൻ്റ് കെ കെ സാജു, ഈസിഗോ ബിസിനസ് ഹെഡ് ആർ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments